ദോഹ: പുതിയ ഫ്ലാറ്റുകളുടെ ലഭ്യത വര്‍ധിച്ചതോടെ ദോഹയിലെ റസിഡന്‍ഷ്യല്‍ ഫ്ലാറ്റുകളുടെ വാടകനിരക്കില്‍ കുറവ്. വാടകക്കരാര്‍ പുതുക്കുമ്പോള്‍ ചുരുങ്ങിയതു 10 ശതമാനമെങ്കിലും അധികം വേണമെന്നാണു സാധാരണഗതിയില്‍ ഫ്ലാറ്റുടമകള്‍ ആവശ്യപ്പെടാറുള്ളത്. എന്നാല്‍, ഇപ്പോള്‍ പല ഫ്ലാറ്റുടമകളും വാടകനിരക്കില്‍ 10- 15% വരെ കുറവു വരുത്താന്‍ തയാറാവുന്നു. വാടക കുറഞ്ഞതോടെ പ്രവാസി മലയാളികളുള്‍പ്പെടെയുള്ളവര്‍ പുതിയ ഫ്ലാറ്റുകളിലേക്കു മാറാനും തുടങ്ങി.
നിര്‍മാണത്തിലിരുന്ന കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയായതോടെ നഗരത്തില്‍ ഫ്ലാറ്റുകളുടെ ലഭ്യതയില്‍ വലിയ വര്‍ധനയുണ്ടായി. പുതിയ ഫ്ലാറ്റുകളിലേക്കു താമസക്കാരെ ആകര്‍ഷിക്കാനായി പ്രത്യേക ആനുകൂല്യങ്ങളും ചില ഫ്ലാറ്റുടമകള്‍ പ്രഖ്യാപിച്ചു. കമ്മിഷന് ഒഴിവാക്കുക, ഒരു മാസത്തെ വാടക വരെ സൗജന്യമായി നല്‍കുക തുടങ്ങിയ ആനുകൂല്യങ്ങളാണു നല്‍കുന്നത്. നിലവില്‍ താമസിക്കുന്ന വാടകക്കാരെ നിലനിര്‍ത്താനായി വാടകയില്‍ കുറവു വരുത്താനും ഫ്ലാറ്റുടമകള്‍ തയാറാവുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.