Currency

വടക്ക് പടിഞ്ഞാറന്‍ കാറ്റ്: ഇന്നും പൊടിക്കാറ്റിന് സാധ്യത Close

സ്വന്തം ലേഖകന്‍Saturday, January 19, 2019 3:29 pm
dust

ദോഹ: വടക്ക് പടിഞ്ഞാറന്‍ കാറ്റ് തുടരുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷത്തില്‍ പൊടിപടല സാന്നിധ്യം ഉണ്ടാകും. ചിലയിടങ്ങളില്‍ ശക്തമാകുമെന്നും മുന്നറിയിപ്പ് നല്‍കി. പകല്‍ സമയങ്ങളില്‍ ശക്തമായ കാറ്റ് പ്രതീക്ഷിക്കാം. കടലില്‍ ശക്തമായ തിരമാലക്ക് സാധ്യതയുണ്ട്. രാത്രിസ മയങ്ങളില്‍ തണുപ്പ് കൂടും. തീരത്ത് 24 നോട്ടിക്കല്‍ മൈല്‍ വേഗത്തിലും കടലില്‍ 35 നോട്ടിക്കല്‍ മൈല്‍ വേഗ തയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

പൊടിക്കാറ്റിനെ ഏറെ സൂക്ഷിക്കണം. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പൊടിക്കാറ്റ് കാരണമാകും. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളുള്ളവരും ആസ്മ രോഗികളും പ്രായമായവരും നേരിട്ട് പൊടിക്കാറ്റേല്‍ക്കുന്നത് സൂക്ഷിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പുനല്‍കി. പൊടിനിറഞ്ഞ അന്തരീക്ഷം മൂലം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും ചികില്‍സ തേടണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x