അഡലെയ്ഡ്: ഓസ്ട്രേലിയന്‍ റോഡുകളില്‍ ഏറ്റവും അപകടകാരി ക്വീന്‍സ് ലാന്‍ഡ് റോഡുകളെന്ന് റിപ്പോര്‍ട്ട്. ദേശീയ ഹൈവേയിലെ ഏറ്റവും അപകടമേറിയ പത്തു സ്ഥലങ്ങളില്‍ നാലെണ്ണവും ക്വീന്സ്ലാന്ഡിലാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഓസ്ട്രേലിയന്‍ റോഡ് അസസ്മെന്റ് പ്രോഗ്രാം റിപ്പോര്‍ട്ടിലാണ് റോഡപകടങ്ങളില്‍ ഏറെയും നടക്കുന്നത് ക്വീന്സ്ലാന്ഡിലാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
പസഫിക് മോട്ടോര്‍വേ, ബ്രൂസ് ഹൈവേ എന്നീ പ്രധാന റോഡുകളിലാണ് രാജ്യത്തെ ഗുരുതര വാഹനാപകടങ്ങളില്‍ ഏറിയ പങ്കും നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പസഫിക് മോട്ടോര്‍ വേയുടെ മൂന്ന് ഭാഗങ്ങളില്‍ 2010 നും 2014 നുമിടയില്‍ 23 റോഡപകട മരണങ്ങളാണ് സംഭവിച്ചത്. വറെഗോ, ന്യൂ ഇംഗ്ലണ്ട്, ഗോര്‍, ബാര്‍ക്ലി ഹൈവേകളും അപകട സാധ്യത വളരെക്കൂടുതലുള്ള മേഖലകളായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.