Currency

തിങ്കള്‍ മുതല്‍ രാജ്യത്ത് മഴക്ക് സാധ്യത Close

സ്വന്തം ലേഖകന്‍Monday, February 11, 2019 5:09 pm
rain1

മസ്‌കത്ത്: തിങ്കളാഴ്ച മുതല്‍ രാജ്യത്ത് മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലാകും മൂന്ന് ദിവസം മഴ ലഭിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുസന്ദം ഗവര്‍ണറേറ്റില്‍ തിരമാല മൂന്ന് മീറ്റര്‍ വരെ ഉയരായും സാധ്യതയുണ്ട്. തണുത്ത് കാറ്റും രാജ്യത്ത് അനുഭവപ്പെടും.

വടക്കന്‍ ഗവര്‍ണറേറ്റുകളായ മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളിലാകും ശക്തമായ മഴ ലഭിക്കുക. ദോഫാര്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ നേരിയ മഴക്കും സാധ്യതയുണ്ട്. മുസന്ദം തീരപ്രദേശങ്ങളില്‍ മൂന്ന് മീറ്റര്‍ വരെ തിരമാല ഉയര്‍ന്നേക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x