Currency

വേനല്‍ച്ചൂടിന് ആശ്വാസമായി യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ

സ്വന്തം ലേഖകന്‍Sunday, August 18, 2019 1:54 pm
rain0

ഷാര്‍ജ: കടുത്ത വേനല്‍ചൂടിന് ആശ്വാസമായി യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. വടക്കന്‍ എമിറേറ്റുകളിലാണ് ശക്തമായ മഴ ലഭിച്ചത്. ഷാര്‍ജ എമിറേറ്റിലെ മലീഹ, മദാം, അല്‍ഫലജ്, അല്‍ഫയാ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതെന്ന് ദേശീയ കാലവാസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴയില്‍ മലയോരമേഖലയില്‍ ശക്തമായ മലവെള്ളപാച്ചിലും രൂപപ്പെട്ടു. ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞദിവസം ആലിപ്പഴവര്‍ഷവും അനുഭവപ്പെട്ടിരുന്നു.

റാസല്‍ഖൈമയുടെ ചില ഭാഗങ്ങളിലും കഴിഞ്ഞദിവസങ്ങളില്‍ നേരിയ മഴ ലഭിച്ചു. അപ്രതീക്ഷിതമായ മഴയില്‍ അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം തലസ്ഥാനമായ അബൂദബിയില്‍ വരണ്ട കാലാവസ്ഥയായിരുന്നു. 45 ഡിഗ്രി സെന്റിഗ്രേഡായിരുന്നു ഉയര്‍ന്ന താപനില. അടുത്ത ദിവസങ്ങളിലും രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x