Currency

കുവൈത്തില്‍ വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് നിര്‍ത്താന്‍ ശുപാര്‍ശ Close

സ്വന്തം ലേഖകന്‍Saturday, February 16, 2019 5:24 pm
kuwait

കുവൈത്ത് സിറ്റി: രാജ്യത്ത് നിലവിലുള്ള വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് കുവൈത്ത് മനുഷ്യവകാശ സൊസൈറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രാജ്യത്തിന് അപകീര്‍ത്തി സൃഷ്ടിക്കുന്ന നിലവിലെ സമ്പ്രദായം അന്താരാഷ്ട്രനിലവാരത്തിന് യോജിക്കാത്തതാണെന്നും ആരോപണങ്ങള്‍ക്ക് ഇടയാക്കുന്നതായും മനുഷ്യവകാശ സൊസൈറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സുതാര്യവും നീതിയുക്തവുമായ ബദല്‍സംവിധാനം നടപ്പിലാക്കണമെന്നുമാണ് നിര്‍ദേശം. അതോടൊപ്പം വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന റിക്രൂട്ട്‌മെന്റ് സംവിധാനം നടപ്പിലാക്കണം. ഗാര്‍ഹികതൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം.

ഗാര്‍ഹികതൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുന്നത് അവസാനിപ്പിക്കണം. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അര്‍ഹമായ വാരാന്ത്യ-വാര്‍ഷിക അവധി ദിനങ്ങള്‍ നിഷേധിക്കുന്ന പ്രവണത അവസാനിപ്പിക്കണം.

വിദേശതൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് എതിരേ തൊഴിലിടങ്ങളില്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. വിദേശതൊഴിലാളികള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കുന്ന തൊഴിലുടമകള്‍ക്ക് പിഴയുള്‍പ്പെടെ ശിക്ഷ നടപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x