Currency

വാടക കരാറുകള്‍ റദ്ദാക്കിയവരുടെ എണ്ണം വര്‍ധിച്ചു; മസ്‌കത്ത് നഗരസഭ വാര്‍ഷിക റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Thursday, September 6, 2018 9:07 am
Rental-contracts
Norway Nomination

മസ്‌കത്ത്: വാടക കരാറുകള്‍ റദ്ദാക്കിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതായി മസ്‌കത്ത് നഗരസഭയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട്. കരാറുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് റദ്ദാക്കിയവരുടെ എണ്ണത്തിലുണ്ടായത് 25.2 ശതമാനത്തിന്റെ വര്‍ധനവാണ്.

2016മായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത പുതിയ വാടക കരാറുകളില്‍ ഏഴുശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. വാടക കരാറുകള്‍ പുതുക്കലില്‍ 21 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് നല്‍കിയ പെര്‍മിറ്റിലും 14.53 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

വിദേശികള്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നതിന് ഒപ്പം കുടുംബമായി താമസിക്കുന്നവര്‍ അവരെ നാട്ടിലയച്ച് ബാച്ചിലര്‍ അക്കോമഡേഷനുകളിലേക്ക് മാറുന്നതുമാണ് വാടക കരാറുകളുടെ റദ്ദാക്കലില്‍ വന്ന വര്‍ധനവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x