Currency

റിയാദ് സീസണ്‍; സൗദിയിലെ ഏറ്റവും വലിയ ഫെസ്റ്റിവലിന് തുടക്കം Close

സ്വന്തം ലേഖകന്‍Sunday, October 13, 2019 12:04 pm
season

റിയാദ്: തലസ്ഥാന നഗരിയെ ആവേശതിമര്‍പ്പിലാക്കി റിയാദ് സീസണ് തുടക്കം. ജനപ്രിയ ദക്ഷിണ കൊറിയന്‍ ബോയ് ബാന്‍ഡിന്റെ പോപ് സംഗീത പ്രകടനങ്ങളോടെയാണ് റിയാദ് സീസണ് തുടക്കം കുറിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയം ബി.ടി.എസ് ആരാധകരേയും, സംഗീതപ്രേമികളേയും കൊണ്ട് തിങ്ങി നിറഞ്ഞു. മുഴുസമയവും സസ്‌പെന്‍സും ആവേശവും നിറച്ച് ഏഴംഗ കൊറിയന്‍ സംഘം സൗദിയിലെ തങ്ങളുടെ ആദ്യ പ്രകടനത്തിലൂടെ തന്നെ സംഗീത പ്രേമികളുടെ മനം കവര്‍ന്നു.

എയര്‍പോര്‍ട്ട് റോഡിലെ റിയാദ് ഫ്രണ്ടില്‍ ഫാല്‍ക്കണ്‍ പ്രദര്‍ശനവും ഹണ്ടിംഗും ആരംഭിച്ചിട്ടുണ്ട്. ഇത് ചൊവ്വാഴ്ചവരെ തുടരും. ആകാശത്ത് വര്‍ണ്ണ വെളിച്ചം വിതറുന്ന വെടിക്കെട്ടുകള്‍ 17ന് വ്യാഴാഴ്ചയാണ്. അന്ന് തന്നെ 1500 ലധികം ആളുകള്‍ പങ്കെടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പരേഡും ഉണ്ടായിരിക്കും. നൂറിലധികം വൈവിധ്യമാര്‍ന്ന ഈവന്റുകളും പ്രോഗ്രാമുകളും കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ റിയാദ് സീസണ്‍ 70 ദിവസം നീണ്ടുനില്‍ക്കും. 5 ദശലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x