Currency

അബൂദബിയില്‍ റോഡ് സുരക്ഷ കാമ്പയിന്‍

സ്വന്തം ലേഖകന്‍Wednesday, September 4, 2019 1:23 pm
abudhabi-road

അബൂദബി: റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായി അബൂദബി പൊലീസ് ‘റോഡ് സുരക്ഷിതമാക്കൂ’ എന്ന മുദ്രാവാക്യത്തില്‍ ട്രാഫിക് ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചു. ‘റോഡ് എപ്പോഴും സുരക്ഷിതം’ എന്ന ലക്ഷ്യത്തിന്റെ സന്ദേശം വിവിധ മാധ്യമങ്ങള്‍, സമൂഹ മാധ്യമങ്ങള്‍, പൊതുജന കൂട്ടായ്മകള്‍, സമ്മേളനം എന്നിവയിലൂടെ ഒട്ടേറെ ഡ്രൈവര്‍മാരില്‍ എത്തിക്കാനാണ് പദ്ധതി. ഇതിനായി വൈവിധ്യമാര്‍ന്ന ബോധവത്കരണ പരിപാടികള്‍ അബൂദബി, അല്‍ഐന്‍, അല്‍ ഗര്‍ബിയ മേഖലകളില്‍ നടപ്പാക്കും. വാഹനമോടിക്കുന്നവരില്‍ മാതൃകാപരമായ പെരുമാറ്റരീതി പരിശീലിപ്പിക്കുകയും നിഷേധാത്മകമായ രീതികള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പ് നല്‍കുകയുമാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്.

തലസ്ഥാന എമിറേറ്റിലുടനീളം ഡ്രൈവര്‍മാരുടെ പെരുമാറ്റരീതി മെച്ചപ്പെടുത്തുന്നതിന് സമഗ്രമായ പദ്ധതി നടപ്പാക്കാനുള്ള അബൂദബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ പൈലറ്റ് ഫാരിസ് ഖലഫ് അല്‍ മസ്‌റൂഇയിയുടെ നിര്‍ദേശാനുസരണമാണ് ബോധവത്കരണ പ്രചാരണം ആരംഭിച്ചതെന്ന് അബൂദബി പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സുഹൈല്‍ സയീദ് അല്‍ ഖെയ്‌ലി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

തലസ്ഥാന എമിറേറ്റിലെ എല്ലാ മാളുകളിലെയും മോണിറ്ററുകളിലും സിനിമാശാലകളിലും റോഡ് സുരക്ഷാ ബോധവത്കരണം വിളംബരം ചെയ്യുന്ന സന്ദേശങ്ങളും വിഡിയോകളും പ്രദര്‍ശിപ്പിക്കും. അബൂദബി, അല്‍ഐന്‍, ദഫ്‌റ എന്നിവിടങ്ങളിലെ സ്‌കൂള്‍ ബസ്, ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യംവെച്ചുള്ള സമഗ്ര ബോധവത്കരണ പരിപാടിയും ഉടനെ നടപ്പാക്കും.

‘ബീ റോഡ് സേഫ്’ മുദ്രാവാക്യം വിളംബരം ചെയ്യുന്ന സ്റ്റിക്കര്‍ അബൂദബി പൊലീസ് വാഹനങ്ങളില്‍ പതിച്ചാണ് ട്രാഫിക് പട്രോളിങ് നടത്തുന്നതെന്നും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ഇതു സഹായിക്കുമെന്നും അബൂദബി പൊലീസ് സാമൂഹിക ബോധവത്കരണ വിഭാഗം തലവന്‍ ലെഫ്റ്റനന്റ് കേണല്‍ സെയ്ഫ് അല്‍ ജാബിരി അറിയിച്ചു. മലയാളം, ഇംഗ്ലീഷ്, ഉര്‍ദു, അറബിക്, ചൈനീസ് ഭാഷകള്‍ പ്രചാരണത്തിനായി ഉപയോഗിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x