Currency

വാഹനം വഴിയില്‍ കുടുങ്ങിയാല്‍ പേടിക്കണ്ട; സേവനവുമായി ഉടനെത്തും ‘റോഡ്‌സൈഡ് അസിസ്റ്റന്‍സ്’

സ്വന്തം ലേഖകന്‍Saturday, May 25, 2019 1:04 pm
assi
Garshom-Norway-IC

ഷാര്‍ജ: നിങ്ങളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചര്‍, ബാറ്ററി തകരാര്‍, യന്ത്ര തകരാര്‍, ഇന്ധനം തീരല്‍ തുടങ്ങിയവ മൂലം വഴിയില്‍ കുടുങ്ങിയാല്‍ ഇനി പേടിക്കേണ്ട. സേവനവുമായി ‘റോഡ്‌സൈഡ് അസിസ്റ്റന്‍സ്’ എന്ന പേരില്‍ രൂപീകരിച്ച റാഫിദ് വിഭാഗമെത്തും. ഷാര്‍ജ പൊലീസുമായി സഹകരിച്ചാണ് പദ്ധതി. ഇതിനായി നൂതന വാഹന വ്യൂഹങ്ങളും സേവനത്തിനെത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

കേടായ വാഹനം ഉടമ നിര്‍ദേശിക്കുന്ന ഗാരേജില്‍ റാഫിദ് എത്തിക്കും. ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുവാന്‍ ഷാര്‍ജ പൊലീസിനെ സഹായിക്കുവാനും റാഫിദ് മുന്നിലുണ്ടാകും. സെപ്തംബറില്‍ സേവനങ്ങള്‍ക്ക് തുടക്കമാകുമെന്ന് അധികൃതര്‍ പറഞ്ഞു. വാഹനങ്ങള്‍ കെട്ടിവലിച്ച് മാറ്റുവാന്‍ 400 ട്രക്കുകള്‍ ഉടനെത്തും. 2020 ആകുന്നതോടെ വാഹന സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും ഉതകുന്ന സമ്പൂര്‍ണ സേവന പ്ലാറ്റ്‌ഫോമായി റാഫിദിനെ മാറ്റുകയാണ് ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x