Currency

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ റോബോട്ടിക് വാഹനങ്ങളും ഡ്രോണുകളും; ഷാര്‍ജ പോലീസ് ഇനി ഹൈടെക്

സ്വന്തം ലേഖകന്‍Wednesday, July 11, 2018 2:08 pm
rescue missions
XGCUAdvt-750x80
new1

 

ഷാര്‍ജ: വാഹനാപകടങ്ങള്‍ മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പുത്തന്‍ സാങ്കേതികതയും സംവിധാനങ്ങളുമായി ഷാര്‍ജ പോലീസ്. വാഹനാപകടങ്ങളില്‍ വണ്ടിക്കകത്ത് കുടുങ്ങിയവരെ രക്ഷിക്കാന്‍ ഹൈഡ്രോളിക് കട്ടറുകള്‍ ഘടിപ്പിച്ച പുതിയൊരു വാഹനമാണ് ഇതില്‍ ഏറ്റവും പ്രധാനം. വണ്ടികള്‍ ഉയര്‍ത്താനും ഇതിലെ ഹൈഡ്രോളിക് സംവിധാനത്തിന് സാധിക്കും. തീപിടിത്തം നേരിടാനും ഇതില്‍ ഉപകരണങ്ങളുണ്ട്.

അടിയന്തരസേവനങ്ങള്‍ നല്‍കുന്ന രണ്ടു പേരടങ്ങിയ ഒരു യൂണിറ്റ് ഷാര്‍ജ സഹാറ സെന്ററില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും എമിറേറ്റിലെ കടല്‍ത്തീരങ്ങള്‍ സുരക്ഷിതമാക്കാന്‍ റോബോട്ടുകളും ഡ്രോണുകളും എത്തുമെന്നും ഷാര്‍ജ പോലീസിന്റെ രക്ഷാസേനയുടെ ആക്ടിങ് ഡയറക്ടര്‍ മേജര്‍ അബ്ദുള്ള അല്‍ ഖായല്‍ പറഞ്ഞു.

മനുഷ്യരെക്കാള്‍ ഇരട്ടിവേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന റോബോട്ടിക് വാഹനങ്ങള്‍ തിരയിലകപ്പെടുന്നവരെ ഉടനടി രക്ഷിക്കും. പ്രതികൂലമായ കാലാവസ്ഥ തരണം ചെയ്യാനും ഒരേസമയം ഒന്നിലധികം പേരെ രക്ഷിക്കാനും കഴിയും വിധത്തിലാണ് റോബോട്ടിക് വാഹനങ്ങള്‍ നിര്‍മിക്കുക. ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും ബീച്ചുകളില്‍ വിന്യസിക്കും. ഇതിലെടുക്കുന്ന ചിത്രങ്ങള്‍ 38 മടങ്ങ് വലുതാക്കാമെന്നതാണ് പ്രത്യേകത. കടലില്‍ മുങ്ങിത്താഴുന്നവരെ കൃത്യമായി കണ്ടെത്താന്‍ ഡ്രോണ്‍ സഹായിക്കും. ഇതിനുശേഷം റിമോട്ട് ഉപയോഗിച്ച് ഡ്രോണില്‍നിന്ന് ട്യൂബുകള്‍ ഇട്ടു കൊടുത്ത് ഇവരെ രക്ഷപ്പെടുത്തുകയും ചെയ്യാം.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x