Currency

എസ്. ജയശങ്കര്‍ പുതിയ വിദേശകാര്യമന്ത്രി

സ്വന്തം ലേഖകന്‍Saturday, June 1, 2019 1:31 pm
jaishankar
Garshom-Norway-IC

ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയില്‍ എസ്. ജയശങ്കര്‍ പുതിയ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച ഉദ്യോഗസ്ഥനാണ് എസ് ജയശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശകാര്യ നയങ്ങള്‍ക്കും, അമേരിക്കയുമായുള്ള സഹകരണത്തിനും നിര്‍ണായക പങ്ക് വഹിച്ചു.

വിദേശകാര്യ സെക്രട്ടറി പദവിയിലെ ജയശങ്കറിന്റെ വിലപ്പെട്ട സേവനത്തിനുള്ള പ്രതിഫലമായാണ് പുതിയ പദവി നല്‍കിയതെന്നാണ് സൂചന. നിലവില്‍ ടാറ്റാ ഗ്ലോബല്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സിന്റെ തലവനായിരുന്നു ജയശങ്കര്‍. മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അനാരോഗ്യം മൂലം വീണ്ടും മന്ത്രിസഭയിലേക്കില്ലെന്ന് അറിയിച്ച സാഹചര്യത്തിലാണ് എസ് ജയശങ്കറിനെ പുതിയ വിദേശകാര്യമന്ത്രിയായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ മാര്‍ച്ചില്‍ പദ്മശ്രീ പുരസ്‌കാരത്തിന് ജയശങ്കര്‍ അര്‍ഹനായിരുന്നു. 2015 ജനുവരിയിലാണ് വിദേശകാര്യ സെക്രട്ടറിയായി ജയശങ്കര്‍ നിയമിതനായത്. മുന്‍ ചൈനീസ് അംബാസിഡറായിരുന്ന ജയശങ്കര്‍ ഡോക്‌ലാമില്‍ ഇന്ത്യ – ചൈന സംഘര്‍ഷാവസ്ഥ നിലനിന്ന സമയത്ത് പ്രശ്‌നപരിഹാരത്തിന് നിര്‍ണായകമായ ഇടപെടല്‍ നടത്തിയത്. പിന്നീട് അമേരിക്കന്‍ അംബാസിഡറായി എത്തിയ ജയശങ്കര്‍, ഇന്ത്യ – യുഎസ് ബന്ധത്തിന്റെ നിര്‍ണായക കണ്ണിയായി.

1977-ലാണ് ജയശങ്കര്‍ ഐഎഫ്എസ്സിലെത്തുന്നത്. പിന്നീട് സിംഗപ്പൂരിന്റെ ഹൈക്കമ്മീഷണറായ ശേഷമാണ് ജയശങ്കര്‍ ചൈനയുടെയും അമേരിക്കയുടെയും ഇന്ത്യന്‍ സ്ഥാനപതിയാകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x