Currency

ഭക്ഷ്യസുരക്ഷ: സാഹിബ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു Close

സ്വന്തം ലേഖകന്‍Monday, January 8, 2018 12:01 pm
food

ദോഹ: ഭക്ഷണസാധനങ്ങള്‍ പൂര്‍ണ സുരക്ഷിതമെന്നുറപ്പാക്കാന്‍ തുടക്കമിട്ട സാഹിബ് പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് അല്‍ റയ്യാന്‍ നഗരസഭയില്‍ പരീക്ഷിച്ച പദ്ധതി വിജയകരമെന്നു കണ്ടതിനെ തുടര്‍ന്ന് രാജ്യമെമ്പാടും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് നഗരസഭ പരിസ്ഥിതി മന്ത്രാലയം. സാഹിബ് എന്ന അറബി വാക്കിനു പൂര്‍ണസജ്ജം എന്നാണര്‍ഥം.

സുരക്ഷിതമല്ലാത്ത ഭക്ഷ്യസാധനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയാല്‍ പ്രാദേശികതലത്തില്‍ മുന്നറിയിപ്പ് നല്‍കും. രാജ്യാന്തര തലത്തില്‍ ലഭിക്കുന്ന മുന്നറിയിപ്പ് നിര്‍ദേങ്ങള്‍ ഖത്തറിലെ ഹോട്ടല്‍, റസ്റ്ററന്റ് മേഖലയ്ക്കും കൈമാറുന്നതിനൊപ്പം ഇറക്കുമതി ചെയ്ത ഭക്ഷ്യസാധനങ്ങള്‍ നിലവാരമില്ലാത്തതാണെന്നു തെളിഞ്ഞാല്‍ രാജ്യാന്തരതലത്തില്‍ മുന്നറിയിപ്പ് നല്‍കാനും സംവിധാനമുണ്ട്. ഇതിലൂടെ ഖത്തറിനു പുറത്തുള്ളവരുടെ ഭക്ഷണ സുരക്ഷിതത്വവും ഉറപ്പാക്കാനാകും.

മുന്നറിയിപ്പു നല്‍കിയശേഷം ഏതെങ്കിലും സ്ഥാപനം മോശം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ മന്ത്രാലയത്തിനു കര്‍ശന നടപടിയെടുക്കാനാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x