Currency

സലാം എയര്‍ മസ്‌കത്ത്- അബൂദബി സര്‍വിസ് ചൊവ്വാഴ്ച തുടങ്ങും

സ്വന്തം ലേഖകന്‍Monday, September 9, 2019 2:03 pm
salam-air

മസ്‌കത്ത്: സലാലക്ക് പിന്നാലെ സലാം എയര്‍ മസ്‌കത്തില്‍നിന്ന് അബൂദബിയിലേക്ക് സര്‍വിസ് തുടങ്ങുന്നു. ചൊവ്വാഴ്ചയാണ് ആദ്യ സര്‍വിസ്. ചൊവ്വ, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വിസ് ഉണ്ടാവുകയെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു. വിനോദ സഞ്ചാരികള്‍ക്ക് പുറമെ ബിസിനസ് യാത്രികര്‍ക്കും പുതിയ സര്‍വിസ് ഉപകാരപ്പെടും.

ദോഹ, ദുബൈ, ജിദ്ദ, റിയാദ്, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലേക്കും സലാം എയര്‍ സര്‍വിസ് നടത്തുന്നുണ്ട്. 175 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് അബൂദബിയിലേക്ക് സര്‍വിസ് നടത്തുകയെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x