Currency

ബഹ്‌റൈനില്‍ തൊഴിലാളികള്‍ക്ക് ശമ്പളം ഇനി അക്കൗണ്ടിലേക്ക് നേരിട്ട്

സ്വന്തം ലേഖകന്‍Thursday, January 10, 2019 3:13 pm
salary
Garshom-Norway-IC

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ തൊഴിലുടമകള്‍ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ശമ്പളം മാറ്റണമെന്ന വ്യവസ്ഥ നടപ്പിലാക്കാനുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് കീഴിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

രാജ്യത്തെ തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് ശമ്പളം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണമെന്ന വ്യവസ്ഥ നടപ്പില്‍ വരുത്താനാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. ഏപ്രില്‍ മാസം മുതല്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം മുതല്‍ പരിഗണനയിലുള്ള പദ്ധതി ബാങ്കുകള്‍ക്ക് വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താന്‍ വേണ്ടി നീട്ടിവെക്കുകയായിരുന്നു.

തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നതിലെ കൃത്യത ഉറപ്പ് വരുത്തുവാനും ഈ രംഗത്ത് ചൂഷണമൊഴിവാക്കുവാനും ഇതുവഴി സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഡബ്ല്യു.പി.എസ് എന്ന പേരിലുള്ള ശമ്പള നിരീക്ഷണസംവിധാനം നടപ്പിലാകുന്നതോടെ രജിസ്റ്റര്‍ ചെയ്ത എല്ലാ തൊഴിലുടമകളും തൊഴിലാളികള്‍ക്കായുള്ള മാസാന്തം ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റേണ്ടി വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x