Currency

സൗദി അറേബ്യ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു Close

സ്വന്തം ലേഖകന്‍Thursday, August 9, 2018 11:22 am
announces-holidays

റിയാദ്: സൗദി അറേബ്യയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മൊത്തം ഒമ്പത് ദിവസത്തെ പൊതു അവധിയാണുള്ളത്. ഓഗസ്റ്റ് 17 വെള്ളിയാഴ്ച ആരംഭിക്കുന്ന അവധി ഓഗസ്റ്റ് 26 ഞായറാഴ്ച വരെയാണുള്ളത്. സൗദി അറേബ്യ മോണിറ്ററി അതോറിറ്റിയും, സൗദി സ്റ്റോക് എക്സ്ചേഞ്ചുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും.

ഓഗസ്റ്റ് 19 ഞായര്‍ മുതല്‍ 23 വ്യാഴം വരെ അഞ്ച് ദിവസത്തെ ഔദ്യോഗിക ഈദ് പെരുന്നാള്‍ അവധിയാണ് കാബിനറ്റ് യോഗം കുവൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഓഗസ്റ്റ് 16 മുതലുള്ള വാരാന്ത്യ അവധി ദിനങ്ങളും ചേര്‍ന്ന് ഓഗസ്റ്റ് 25 ശനിയാഴ്ച വരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x