Currency

ട്രാഫിക് നിയമലംഘനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനുള്ള സൗകര്യം വ്യാപിപ്പിച്ചു

സ്വന്തം ലേഖകന്‍Saturday, July 20, 2019 1:50 pm
speed-limit
Garshom-Norway-IC

റിയാദ്: സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനുള്ള സൗകര്യം വ്യാപിപ്പിച്ചു. സാഹിര്‍ ക്യാമറകളില്‍ രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങളില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം അടുത്തിടെയാണ് രാജ്യത്ത് നടപ്പില്‍ വരുത്തിയത്. ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ പ്രധാന പ്രവശ്യകളിലായിരുന്നു ആദ്യ ഘട്ടത്തില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നത്. തുടര്‍ന്ന് മദീന, അസീര്‍, ജിസാന്‍, അല്‍ ഖസീം, അല്‍ ബാഹ എന്നിവിടങ്ങളിലേക്ക് കൂടി സംവിധാനം വ്യാപിപ്പിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും ഈ സൗകര്യം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര വകുപ്പിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷിര്‍ വഴിയാണ് അപ്പീല്‍ സമര്‍പ്പിക്കേണ്ടത്. ഇപ്പോള്‍ രാജ്യത്തിന്റെ എല്ലാ മേഖലകളും ട്രാഫിക് ലംഘന സേവനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. സാങ്കേതിക ഗതാഗത സമ്പ്രദായം നവീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x