Currency

സല്‍മാന്‍ രാജാവിന്റെ ത്രിദിന മലേഷ്യന്‍ പര്യടനം ആരംഭിച്ചു

സ്വന്തം ലേഖകന്‍Monday, February 27, 2017 3:07 pm
Saudi-king
XGCUAdvt-750x80

ക്വാലാലംപൂര്‍: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ത്രിദിന മലേഷ്യന്‍ പര്യടനം ആരംഭിച്ചു. ഒരു മാസത്തിലേറെ നീളുന്ന പര്യടനത്തില്‍ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഒരു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സൗദി ഭരണാധികാരി മലേഷ്യ സന്ദര്‍ശിക്കുന്നത്. അതേസമയം ക്വാലാലംപൂരില്‍ എത്തിയ സൗദി രാജാവിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക, വാണിജ്യ, സുരക്ഷ രംഗത്തെ നിരവധി സഹകരണ കരാറുകള്‍ അടുത്ത ദിവസം ഒപ്പുവെക്കും. മലേഷ്യയ്ക്ക് ശേഷം ഇന്തോനേഷ്യ, ബ്രൂണായ്, ജപ്പാന്‍, ചൈന, മാലിദ്വീപ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലാണ് ഒരു മാസം നീളുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി സല്‍മാന്‍ രാജാവ് സന്ദര്‍ശനം നടത്തുന്നത്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x