Currency

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഓഹരി നിയമത്തില്‍ ഭേദഗതി വരുത്തി സൗദി

സ്വന്തം ലേഖകന്‍Wednesday, October 9, 2019 2:16 pm
levy00

റിയാദ്: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സൗദി ഓഹരി നിയമത്തില്‍ ഭേദഗതി വരുത്തി. വിഷന്‍ 2030 വിഭാവന ചെയ്യുന്നത് പ്രകാരം ലോകോത്തര നിലവാരത്തിലേക്ക് സാമ്പത്തിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും എല്ലാ വിഭാഗം വിദേശ നിക്ഷേപകരെയും ആകര്‍ഷിക്കുന്നതിനുമാണ് ഓഹരി നിയമത്തില്‍ ഭേദഗതി വരുത്തിയതെന്നു സൗദി ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി വ്യക്തമാക്കി.

ആഭ്യന്തര വിപണിയില്‍ തങ്ങളുടെ ഓഹരി ലിസ്റ്റ് ചെയ്യുന്നതിന് വിദേശ നിക്ഷേപകരെ അനുവദിക്കുന്നതാണു ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ പ്രധാന ഭേദഗതി. ഓഹരി നിയമത്തില്‍ ഭേദഗതി വരുത്തിയതോടെ സൗദിയില്‍ തങ്ങളുടെ ക്യാപ്പിറ്റല്‍ വര്‍ദ്ധിപ്പിക്കുന്നതിനും വിദേശ നിക്ഷേപകര്‍ക്ക് അവസരം ഒരുങ്ങും.

പ്രധാന വിപണിയില്‍ ലിസ്റ്റ് ചെയ്ത, സൗദിക്ക് അകത്തും പുറത്തുമുള്ള നിക്ഷേപകര്‍ക്ക് നേരിട്ട് രാജ്യത്ത് നിക്ഷേപത്തിന് അവസരം ഒരുക്കുന്നതിനും പുതിയ നിയമഭേദഗതി വഴിയൊരുക്കും. സാമ്പത്തിക വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനം, ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം, ധനസ്ഥിതി വിവരം പ്രസിദ്ധീകരണ വ്യവസ്ഥ, ഓഡിറ്റ് കമ്മിറ്റി അംഗത്വ നിയമാവലി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ക്യാപിറ്റല്‍ അതോറിറ്റി ഭേദഗതി ചെയ്തത്.

പരിചയസമ്പത്തു മാനദണ്ഡമാക്കുന്നില്ലന്നതാണ് പരിഷ്‌ക്കരിച്ച നിയമാവലിയുടെ സവിശേഷത. പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുതിയ നിയമത്തില്‍ സുഗമമാക്കിയിട്ടുണ്ടെന്നത് നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുമെന്നാണ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x