Currency

നെസ്മ എയര്‍ലൈന്‍സ് സൗദിയിലെ ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തി

സ്വന്തം ലേഖകന്‍Wednesday, July 17, 2019 3:42 pm
nesma

റിയാദ്: നെസ്മ എയര്‍ലൈന്‍സ് സൗദിയിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തി. യാത്രക്കാര്‍ കുറഞ്ഞതും തുടര്‍ച്ചയായി നഷ്ടം നേരിട്ടതുമാണ് കാരണം. സ്വകാര്യ വിമാന കമ്പനിയായ നെസ്മ എയര്‍ലൈന്‍സ് ഇന്നലെ മുതലാണ് സൗദിയിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

നിലവില്‍ ഈജിപ്റ്റിനും സൗദിക്കുമിടയില്‍ മാത്രമാണ് നെസ്മ സര്‍വീസ് നടത്തുന്നത്. സൗദിയുടെ വടക്ക് പടിഞ്ഞാറന്‍ നഗരമായ ഹായില്‍ വിമാനത്താവളം ആസ്ഥാനമായി 2016 ല്‍ ആണ് നെസ്മ സര്‍വീസ് ആരംഭിച്ചത്.

ഹായിലില്‍ നിന്ന് സകാക്ക, തബൂക്ക്, അറാര്‍, തുറൈഫ്, മദീന, അല്‍ ഖസീം തുടങ്ങിയ ആഭ്യന്തര വിമാനത്താവളങ്ങളിലേക്കായിരുന്നു നെസ്മ സര്‍വീസ് നടത്തിയിരുന്നത്. പ്രതിവാരം 175 ഓളം സര്‍വീസുകളാണ് നടത്തിയിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x