Currency

സൗദി ഗതാഗത നിയമത്തില്‍ പരിഷ്‌കാരം; ബ്ലാക്ക് പോയിന്റിനൊപ്പം തടവും

സ്വന്തം ലേഖകന്‍Sunday, December 1, 2019 7:18 pm
saudi-traffic

റിയാദ്: സൗദിയിലും ഗതാഗത നിയമത്തില്‍ പരിഷ്‌കാരം. ഇനി മുതല്‍ നിയമ ലംഘനങ്ങളുടെ ഗൗരവം അനുസരിച്ച് ഡ്രൈവര്‍മാരുടെ ട്രാഫിക് ഫയലില്‍ നിശ്ചിത ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ആദ്യ നിയമ ലംഘനം രേഖപ്പെടുത്തി 3 വര്‍ഷത്തിനകം 90 ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. ഇതുസംബന്ധിച്ച് പരിഷ്‌കരിച്ച ഗതാഗത നിയമം സൗദി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കി.

നിയമ ലംഘനത്തെക്കുറിച്ച് എസ്എംഎസ്, ഇ-മെയില്‍ വഴി ഡ്രൈവര്‍മാരെ അറിയിക്കും. 90 ബ്ലാക്ക് പോയിന്റുനേടി ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കപ്പെട്ടവര്‍ക്ക് 1 വര്‍ഷത്തിനു ശേഷം പുതിയ ഡ്രൈവിങ് ലൈസന്‍സിനു വേണ്ടി അപേക്ഷിക്കാം. ഏറ്റവും ഒടുവില്‍ ഗതാഗത നിയമ ലംഘനം രേഖപ്പെടുത്തി ഒരു വര്‍ഷക്കാലം വേറെ നിയമ ലംഘനം നടത്താത്തവരുടെ പേരില്‍ നേരത്തെ ചുമത്തിയ ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കും. ഗുരുതര നിയമ ലംഘനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകും. ഒരു വര്‍ഷത്തിനകം 3 തവണ ഗുരുതര നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 1 വര്‍ഷംവരെ തടവോ ഇരട്ടി പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും.

നോട്ടിസ് ലഭിച്ച് 30 ദിവസത്തിനകം നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശമുണ്ട്. കേടായ കാറുകള്‍ വ്യവസ്ഥകള്‍ പാലിക്കാതെ വിദേശങ്ങളില്‍ വില്‍ക്കുന്നവര്‍ക്ക് 10,000 റിയാലാണ് പിഴ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x