Currency

പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയില്‍ രണ്ട് തസ്തികകളില്‍ സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കുന്നു Close

സ്വന്തം ലേഖകന്‍Wednesday, January 8, 2020 11:31 am
levy00

റിയാദ്: സൗദി സ്വകാര്യ മേഖലയിലെ ഓപറേഷന്‍, മെയിന്റനന്‍സ് ജോലികളില്‍ കൂടുതല്‍ സ്വദേശിവത്ക്കരണം നടത്താന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ഓപ്പറേഷന്‍, മെയിന്റനന്‍സ് ജോലികളില്‍ വരുന്ന തൊഴിലവസരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് മന്ത്രാലയത്തിന് കീഴിലെ മാനവ വിഭവശേഷി നിധി (ഹദഫ്) തൊഴില്‍ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു.

സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക, പുതിയ തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ നല്‍കുക, ഓപറേഷന്‍, മെയിന്റനന്‍സ് ജോലികളില്‍ സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കുക, ഭാവിയില്‍ ഈ ജോലികളില്‍ പൂര്‍ണമായ സ്വദേശിവത്ക്കരണം നടപ്പാക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നതെന്ന് ഹദഫ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x