Currency

സൗദിയില്‍ ചെറുകിട സ്ഥാപനങ്ങളിലേക്കും സ്വദേശിവത്കരണം ഊര്‍ജ്ജിതമാകുന്നു

സ്വന്തം ലേഖകന്‍Friday, November 9, 2018 12:54 pm
enterprices
GCU Matter

റിയാദ്: സൗദിയില്‍ നടന്നു വരുന്ന ഊര്‍ജിത സൗദിവത്കരണത്തിന്റെ ഭാഗമായി ബഖാലകളിലേക്കും സ്വദേശിവത്കരണം വരുന്നു. ‘മുന്‍ഷആത്’ എന്ന പേരിലുള്ള ജനറല്‍ അതോറിറ്റി ഫോര്‍ സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസിസ് ആണ് നീക്കത്തിന് തുടക്കം കുറിച്ചത്. ചില്ലറ വ്യാപാര കടകളില്‍ ഭൂരിഭാഗവും നിലവില്‍ നടത്തുന്നത് വിദേശികളാണ്. അടച്ചിട്ട ചെറുകടകള്‍ നടത്താനും സ്വദേശികള്‍ക്ക് അനുമതി നല്‍കും.

സ്വദേശികളായ പുരുഷ, വനിത തൊഴിലന്വേഷകര്‍ക്ക് ഈ രംഗത്തു അവസരം നല്‍കുമെന്ന് ‘മുന്‍ഷആത്’ മേധാവി അഫ്നാന്‍ അല്‍ ബാബതീന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 500 ബഖാലകള്‍ സ്വദേശിവത്കരിക്കാനാണ് പദ്ധതി. സ്വദേശികള്‍ ഏറ്റെടുത്തു നടത്താന്‍ തയാറുള്ള ബഖാലകള്‍ അവര്‍ക്ക് ഏല്‍പിച്ച് കൊടുക്കും. ഒപ്പം സ്വേദേശിവത്ക്കരണം ആരംഭിച്ച ശേഷം നിരവധി കടകള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. ഇങ്ങിനെ അടഞ്ഞു കിടക്കുന്ന കടകള്‍ ചെറുകിട സംരംഭങ്ങളില്‍ മുതല്‍ മുടക്കാന്‍ സന്നദ്ധതയുള്ള സ്വദേശികള്‍ക്ക് ഏല്‍പിച്ചു കൊടുക്കുമെന്നും അല്‍ ബാബതീന്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x