Currency

ഫ്രീ വിസയില്‍ പ്രവാസികള്‍; പരിശോധനകള്‍ ശക്തമാക്കി ഒമാന്‍

സ്വന്തം ലേഖകന്‍Sunday, May 12, 2019 12:27 pm
free-visa
GCU Matter

മസ്‌കത്ത്: അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഫ്രീ വിസ സമ്പ്രദായത്തില്‍ ജീവനക്കാരെ നിയമിക്കന്നത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിപ്പ്. മതിയായ രേഖകളും മറ്റെല്ലാ അനുമതി പത്രങ്ങളുമുള്ള സ്ഥാപനങ്ങളുടെ വിസയില്‍ രാജ്യത്തെത്തുകയും എന്നാല്‍ ആ സ്ഥാപനത്തില്‍ ജോലി ചെയ്യാതെ മറ്റൊരു തൊഴിലുടയുടെ കീഴില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ഫ്രീ വിസ സമ്പ്രദായം ഒമാന്‍ തൊഴില്‍ നിയമങ്ങളുടെ ലംഘനമാണ്.

വിസ ഇനത്തില്‍ സ്‌പോണ്‍സര്‍ക്ക് നിശ്ചിത തുക നല്‍കിക്കൊണ്ടാണ് ഫ്രീ വിസ സമ്പ്രദായത്തില്‍ മറ്റൊരു തൊഴിലില്‍ ഏര്‍പ്പെടുന്നത്. ഇത്തരത്തില്‍ നിയമവിരുദ്ധമായി തൊഴില്‍ ചെയ്യാന്‍ തൊഴില്‍ വിസ ദുരുപയോഗം ചെയ്തുവന്നിരുന്ന രണ്ട് ഒമാന്‍ സ്വദേശികളെ മാനവവിഭവ ശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി. തുടര്‍നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യുഷന് കൈമാറുകയും ചെയ്തിട്ടുണ്ട്.

1302 വിദേശികളുള്ള 88 വാണിജ്യ സ്ഥാപനങ്ങളാണ് ഈ രണ്ട് സ്വദേശി പൗരന്മാരുടെ നിയന്ത്രണത്തിലുണ്ടായിരുന്നത്. മന്ത്രാലയത്തിന്റെ പരിശോധനയില്‍ 1302 വിദേശികളും വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നതായം കണ്ടെത്തി. വിദേശ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടാനും മനുഷ്യക്കടത്ത് സംഘങ്ങളുടെ ഇരകളാകാന്‍ ഇതിനാല്‍ രാജ്യത്ത് ഫ്രീ വിസ സമ്പ്രദായം അവസാനിപ്പിക്കാന്‍ പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x