Currency

സ്വദേശിവല്‍ക്കരണം രണ്ടാം ഘട്ടം നവംബറില്‍ ആരംഭിക്കും

സ്വന്തം ലേഖകന്‍Wednesday, September 12, 2018 12:53 pm
saudisation
XGCUAdvt-750x80
new1

റിയാദ്: 12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടം നവംബമ്പറില്‍ തുടങ്ങും. നവംബര്‍ 9നാണ് സ്വദേശിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുക. വാച്ച്, കണ്ണട, ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കാണിത് ബാധകം. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഏറെ മലയാളികള്‍ ഉണ്ട്. വിപണന കൗണ്ടറില്‍ ഇവര്‍ക്കിനി നിലല്‍ക്കാനാകില്ല. എന്നാല്‍ സ്വദേശിവല്‍ക്കരണത്തില്‍ കൊണ്ടു വന്ന ഇളവ് ഉപയോഗപ്പെടുത്താം.

വാച്ച് മെക്കാനിക്, കണ്ണട ഘടിപ്പിക്കുന്ന ജോലി, ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി എന്നിങ്ങിനെയുള്ള ജോലികളില്‍ സ്വദേശിവല്‍ക്കരണത്തില്‍ കൊണ്ടു വന്ന ഇളവ് ഉപയോഗപ്പെടുത്തി ഇവര്‍ക്ക് ജോലി ചെയ്യാവുന്നതാണ്. എന്നാല്‍ അഞ്ചിലേറെ സൗദികള്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ പണിയില്‍ ഒന്നിലധികം പേരെ നിര്‍ത്താനാകൂ. നിലവില്‍ ജോലിയില്‍ തുടരുന്നവര്‍ ഇതിനായി ഇഖാമയിലെ പ്രൊഫഷന്‍ മാറ്റേണ്ടി വരും.

ജനുവരി ഏഴുമുതല്‍ മൂന്നാം ഘട്ടം ആരംഭിക്കും. മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, കാര്‍പെറ്റ് കടകള്‍, ചോക്കലേറ്റ്-പലഹാര കടകള്‍ എന്നീ സ്ഥാപനങ്ങളിലും സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കും. തൊഴില്‍ നൈപുണ്യ ഇളവ് ഇതിനുമുണ്ട്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x