കാറായി രൂപമാറ്റം സാധിക്കുന്ന റോബോട്ടുകളെ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ജപ്പാനിലെ എന്‍ജിനീയര്‍മാര്‍. 3.7 മീറ്റര്‍ ഉയരമുള്ള രണ്ട് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന റോബോട്ടിനാണ് രൂപം നല്‍കിയിരിക്കുന്നത്. ബ്രേവ് റോബോട്ടിക്സ് എന്ന കമ്പനിയാണ് റോബോട്ടിനെ പ്രകാശനം ചെയ്തത്. എകദേശം ഒരു മിനിറ്റിനുള്ളില്‍ റോബോട്ടില്‍ നിന്നും സ്പോട്സ് കാറായി മാറാന്‍ ജെ- ഡയറ്റ്- റൈഡ് എന്ന ഈ റോബോട്ടിന് സാധിക്കും. റോബോട്ടുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു റോബോട്ടിനെ വിജയകരമായി അവതരിപ്പിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.
മണിക്കൂറില്‍ 100 മീറ്റര്‍ സ്പീഡില്‍ ഈ റോബോട്ടിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ കമ്പനി വര്‍ക്ക്ഷോപ്പിനു പുറത്തേക്ക് ഇറക്കി ഇതുവരെ പരീക്ഷിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഇപ്പോള്‍ വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യ വിനോദ മേഖലക്ക് ഉപകാരപ്പെടും വിധം ഉപയോഗിക്കാനാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.