Currency

മഴക്കാലത്തുണ്ടാകുന്ന അടിയന്തരസാഹചര്യങ്ങള്‍ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ഷാര്‍ജ

സ്വന്തം ലേഖകന്‍Sunday, December 16, 2018 1:55 pm
police
Garshom-Norway-IC

ഷാര്‍ജ: മഴക്കാലത്തുണ്ടാകുന്ന അടിയന്തരസാഹചര്യങ്ങള്‍ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ഷാര്‍ജ. ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെ 185 പുതിയ വാഹനങ്ങളാണ് മഴ മൂലമുണ്ടാകുന്ന തടസങ്ങളും അപകടങ്ങളും നേരിടാന്‍ തയ്യാറാക്കിയത്. ഇതോടൊപ്പം അത്യാധുനിക ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളക്കെട്ട് നീക്കാനും ശുചീകരണത്തിനും പുതിയ വാഹനങ്ങള്‍ ഉപയോഗിക്കും.

ഇത്രയും വാഹനങ്ങള്‍ കൂടി നിരത്തിലെത്തുന്നതോടെ അടിയന്തര സാഹചര്യങ്ങളില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സാധിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി മേധാവി താബിത് സാലിം അല്‍ താരിഫി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x