Currency

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം 30 മുതല്‍

സ്വന്തം ലേഖകന്‍Thursday, October 3, 2019 4:23 pm
book-fair

ഷാര്‍ജ: മുപ്പതാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് ഈ മാസം മുപ്പതിന് അല്‍താവൂന്‍ എക്‌സ്‌പോസെന്ററില്‍ തുടക്കമാവും. ‘തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസുകള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന മേളയില്‍ വിവിധ ലോക ഭാഷകളിലെ ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ടായിരിക്കും. മലയാളത്തില്‍ നിന്നടക്കം ലോകത്തെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും സിനിമാ താരങ്ങളും പ്രസാധകരും ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പങ്കെടുക്കും. 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ് മേള.

കേരളത്തിലെയും യുഎഇയിലെയും മലയാളികളുടേതുള്‍പ്പെടെ നൂറ്റമ്പതോളം പുസ്തകങ്ങളും പ്രകാശനം ചെയ്യും. ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്‍പശാലകള്‍, മുഖാമുഖം എന്നിവ കൂടാതെ, തത്സമയ പാചക പരിപാടികളും അരങ്ങേറും. സാഹിത്യ നൊബേല്‍ ജേതാവായ തുര്‍ക്കി എഴുത്തുകാരന്‍ ഒര്‍ഹാന്‍ പാമുക് ആണ് ഇത്തവണത്തെ മുഖ്യ അതിഥി. കൂടാതെ, ഹിന്ദി കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗുല്‍സാര്‍, ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ വിക്രം സേത്ത് തുടങ്ങിയവരുടെ നിര പത്തുദിവസം നീളുന്ന മേളയെ സമ്പന്നമാക്കും.

മലയാളത്തില്‍ നിന്ന് ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്ര വര്‍മ, നടന്‍ ടൊവിനോ തോമസ് തുടങ്ങിയവരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും. ഗള്‍ഫിലെ ഏറ്റവും വലുതും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തേയും പുസ്തകമേളയായ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ മെക്‌സിക്കോയാണ് ഇത്തവണത്തെ അതിഥി രാജ്യം. പ്രവേശനം സൗജന്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x