Currency

അല്‍ ഖാസിമി ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ ആരംഭിച്ചു

സ്വന്തം ലേഖകന്‍Wednesday, July 10, 2019 2:46 pm
hospital
Garshom-Norway-IC

ഷാര്‍ജ: അല്‍ ഖാസിമി ആശുപത്രിയില്‍ കുട്ടികളുടെയും സ്ത്രീകളുടെയും ഹൃദയ ശസ്ത്രക്രിയ ആരംഭിച്ചതായി ആരോഗ്യരോഗ പ്രതിരോധ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. വര്‍ധിച്ചുവരുന്ന ഹൃദ്രോഗികളുടെ എണ്ണം കണക്കിലെടുത്ത് രാജ്യാന്തര നിലവാരത്തിലുള്ള നൂതന സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വളരെ നിര്‍ണായകമായ ശസ്ത്രക്രിയകള്‍ പോലും നടത്താന്‍ പ്രാഗത്ഭ്യമുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എപ്പോഴും ഉണ്ടായിരിക്കും. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള 10 നഴ്‌സുമാരുടെയും സേവനം ലഭ്യമായിരിക്കും.

യുഎഇ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇവിടുത്തെ സേവനം ലഭ്യമായിരിക്കും. ഷാര്‍ജയിലെയും വടക്കന്‍ എമിറേറ്റുകളിലെയും ഹൃദ്രോഗികള്‍ക്ക് ഏറ്റവും ഗുണകരമാകുന്ന സംവിധാനമാണ് അല്‍ ഖാസിമി ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുള്ളതെന്ന് ഡയറക്ടര്‍ ജനറല്‍ ഡോ.സഫിയ അല്‍ ഖാജ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x