Currency

വാഹനങ്ങളുടെ വേഗത പരിശോധിയ്ക്കാന്‍ പുതിയ റഡാര്‍ സംവിധാനങ്ങളുമായി ഷാര്‍ജ പൊലീസ്

സ്വന്തം ലേഖകന്‍Saturday, May 4, 2019 1:20 pm
radar
GCU Matter

ഷാര്‍ജ: വാഹനങ്ങളുടെ വേഗത പരിശോധിയ്ക്കാന്‍ പുതിയ റഡാര്‍ സംവിധാനങ്ങളുമായി ഷാര്‍ജ പൊലീസ്. വാഹനങ്ങള്‍ അമിതവേഗതയിലാണെങ്കില്‍ ദൂരെ നിന്നും സോളാര്‍ സംവിധാനം വഴി പുതിയ റഡാറില്‍ സിഗ്‌നല്‍ എത്തും. ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ വാഹനത്തിന്റെ നമ്പറും വാഹനവും വാഹന ഉടമയുടെ വിശദവിവരങ്ങളും തെളിഞ്ഞുവരും.

ഷാര്‍ജ കിരീടാവകാശി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമി പുതിയ റഡാര്‍ സംവിധാനത്തിന്റെ ലോഞ്ചിംഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതിയ സംവിധാനത്തിലൂടെ ഷാര്‍ജയിലെ റോഡുകളില്‍ നടക്കുന്ന ഗതാഗത നിയമലംഘനങ്ങളും അമിത വേഗതയും ഒരു പരിധിവരെ തടയാനാകുമെന്ന് മേജര്‍ ജനറല്‍ അല്‍ ഷാംസി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x