Currency

ഷാര്‍ജയില്‍ സ്‌കൂള്‍ ബസുകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍; ഭേദഗതികള്‍ 6 മാസത്തിനകം

സ്വന്തം ലേഖകന്‍Friday, August 23, 2019 3:45 pm
school-bus

ഷാര്‍ജ: കുട്ടികളുടെ സുരക്ഷിതത്വം ലക്ഷ്യമിട്ട് സ്‌കൂള്‍ ബസ് സര്‍വീസുകള്‍ക്ക് കര്‍ശന മാനദണ്ഡങ്ങള്‍. പുതിയ ചട്ടങ്ങള്‍ പ്രകാരമുള്ള ഭേദഗതികള്‍ 6 മാസത്തിനകം വരുത്തണം. നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന സര്‍വീസുകള്‍ക്ക് ആര്‍ടിഎ അനുമതി നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകണം ബസ് സര്‍വീസ് എന്നാണു വ്യവസ്ഥ.

സ്‌കൂള്‍ ബസുകളില്‍ സേവനം ചെയ്യാനുള്ള പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെ സ്‌കൂള്‍ അധികൃതര്‍ക്കു നേരിട്ടു തിരഞ്ഞെടുക്കുകയുമാകാം. സ്‌കൂള്‍ ബസ് സര്‍വീസ് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ആര്‍ടിഎ ഉറപ്പാക്കും. ഡ്രൈവറുടെയും മറ്റു ജീവനക്കാരുടെയും യോഗ്യതയും പരിശോധിക്കും. ബസ് സര്‍വീസ് നടത്താന്‍ ഏതെങ്കിലും ഏജന്‍സിയുമായി കരാറുണ്ടാക്കിയാലും സ്‌കൂള്‍ അധികൃതര്‍ക്ക് ഉത്തരവാദിത്തമുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x