Currency

ഉറക്കം ശരിയാകുന്നില്ലേ? എന്നാല്‍ ഇതാ നല്ല ഉറക്കത്തിന് ചില വഴികള്‍

സ്വന്തം ലേഖകന്‍Monday, July 2, 2018 1:04 pm
sleep13
XGCUAdvt-750x80
new1

രാത്രി കിടന്നാല്‍ ഉറക്കം ശരിയാകുന്നില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്നു… പലരും പറഞ്ഞ് കേള്‍ക്കുന്ന പ്രശ്നമാണ് ഇത്.നല്ല ഉറക്കം ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഉറങ്ങില്ലെങ്കില്‍ ശരീരത്തിന് മാത്രമല്ല, മനസിലും ആരോഗ്യക്കുറവുണ്ടാകും.

എങ്ങനെ നല്ല ഉറക്കം ലഭിക്കും? ആദ്യമായി ഉറങ്ങുവാനും ഉണരുവാനും ഒരു നിശ്ചിതസമയം ഉണ്ടായിരിക്കണം. രാത്രിയില്‍ ശരിയായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അവസരം കിട്ടുകയാണെങ്കില്‍ രാവിലെ അര, മുക്കാല്‍ മണിക്കൂര്‍ ഉറങ്ങുവാന്‍ ശ്രമിക്കുക. ഉറക്കക്ഷീണം മാറിക്കിട്ടും.

ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുന്നത് ദഹനത്തിന് നല്ലതല്ല. ലഘുഭക്ഷണമാണ് അത്താഴത്തിന് നല്ലത്. നല്ല ദഹനം ഉറക്കം സുഖമാകാന്‍ അത്യാവശ്യമാണ്. ഒന്നും കഴിക്കാതെയുമിരിക്കരുത്.

നല്ല ഉറക്കത്തിന് പറ്റിയ സാഹചര്യം സൃഷ്ടിക്കുക. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയില്‍ ലൈറ്റിടുന്നതും ടിവിയോ കമ്പ്യൂട്ടറോ നോക്കുന്നതും നല്ലതല്ല. വായിക്കുന്നതോ ഇഷ്ടമുള്ള പാട്ടു കേള്‍ക്കുന്നതോ ഉറക്കം വരാന്‍ സഹായിക്കും. ബഹളങ്ങളില്ലാത്ത അന്തരീക്ഷവും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.

ഉറങ്ങുന്നതിന് മുന്‍പ് കാപ്പി കുടിയ്ക്കുന്നത് നല്ലതല്ല. കാപ്പി ഉറക്കത്തെ അകറ്റും. പകരം ഇളം ചൂടുളള പാല്‍ കുടിയ്ക്കുന്നത് വേഗം ഉറക്കം വരാന്‍ സഹായിക്കും. ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് അധികം വെള്ളം കുടിയ്ക്കരുത്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x