Currency

എക്‌സിറ്റ് റീഎന്‍ട്രി വിസ; റദ്ദാക്കുന്നതിനുള്ള നടപടികള്‍ സൗദി ലഘൂകരിച്ചു

സ്വന്തം ലേഖകന്‍Monday, February 12, 2018 12:35 pm
visa1
XGCUAdvt-750x80

റിയാദ്: സൗദിയില്‍ എക്‌സിറ്റ് റീഎന്‍ട്രി വിസ റദ്ദാക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചു. ഇനി മുതല്‍ രാജ്യം വിട്ട് തിരിച്ചെത്താത്തവരുടെ വിസ റദ്ദാക്കാന്‍ സ്‌പോണ്‍സര്‍ നേരിട്ട് പാസ്‌പോര്‍ട്ട് ഓഫീസിനെ സമീപിക്കേണ്ട. കാലാവധി കഴിഞ്ഞു രണ്ടു മാസം പിന്നിട്ടാല്‍ വിസ സോഫ്റ്റ്‌വെയര്‍ മുഖേന റദ്ദാകുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

വിദേശ തൊഴിലാളികള്‍ക്കും ഫാമിലി വിസ ഉള്ളവര്‍ക്കും ഈ സംവിധാനം ബാധകമാണ്. അതേസമയം റീഎന്‍ട്രി വിസയില്‍ പോയി തിരിച്ച് വരാത്തവര്‍ക്ക് നിശ്ചിത കാലത്തേക്ക് സൗദിയിലേക്ക് വരുന്നതിനുള്ള വിലക്ക് തുടരുമെന്നാണ് സൂചന.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x