Currency

യുഎഇയില്‍ മൂന്നാംനിലയില്‍ നിന്ന് വീണ ഇന്ത്യക്കാരിയായ ആറ് വയസുകാരി ഗുരുതരാവസ്ഥയില്‍

സ്വന്തം ലേഖകന്‍Monday, June 3, 2019 5:47 pm
child
Garshom-Norway-IC

ഷാര്‍ജ: മൂന്നാംനിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീണ ഇന്ത്യക്കാരിയായ ആറുവയസുകാരി ഗുരുതരാവസ്ഥയില്‍. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് നോക്കുന്നതിനിടെ വീഴുകയായിരുന്നു.

ഈ സമയം കുട്ടിയുടെ മാതാപിതാക്കള്‍ വീടിന് ഉള്ളിലായിരുന്നു. കുട്ടിയുടെ ശരീരം മുഴുവന്‍ പൊട്ടലുകള്‍ ഉണ്ടെന്ന് അല്‍ ഖ്വാസിമി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ ചികിത്സക്കായി പ്രത്യേക ടീമിനെ നിയോഗിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 16 കുട്ടികളാണ് സമാനമായ രീതിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x