Currency

ഖത്തറില്‍ വാഹനസംബന്ധമായ നടപടികള്‍ക്കായി പുതിയ ഓഫിസ് തുറന്നു

സ്വന്തം ലേഖകന്‍Friday, August 9, 2019 2:43 pm
office
Garshom-Norway-IC

ദോഹ: ഗള്‍ഫ് തകാഫുല്‍ ഇന്‍ഷുറന്‍സ് കമ്പനി ആസ്ഥാനത്ത് ഇന്‍ഷുറന്‍സ് സേവനങ്ങളോടെ ആറാമത് ഗതാഗത അന്വേഷണ (ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍) ഓഫിസ് തുറന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് പുതിയ ഓഫിസ് തുറന്നിരിക്കുന്നത്. ഗതാഗത അപകടങ്ങളില്‍പ്പെട്ട് കേടുപാടുകള്‍ സംഭവിക്കുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണി, മറ്റു സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഇന്‍ഷുറന്‍സ് കമ്പനിയിലെ ഈ ഗതാഗത ഓഫിസുകള്‍ മുഖേന പൂര്‍ത്തീകരിക്കാനാകും.

അപകടത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഈ ഓഫിസുകളില്‍നിന്ന് നേടാം. ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടക്കാനുമാകും. വാഹനത്തിനായി അതേനിറത്തിലുള്ള പെയിന്റിങ്ങിനായുള്ള പെര്‍മിറ്റും നേടാം. ട്രാഫിക് അന്വേഷണ വകുപ്പിലോ മറ്റ് ട്രാഫിക് വിഭാഗങ്ങളിലോ റഫര്‍ ചെയ്യാതെതന്നെ അജ്ഞാത അപകടങ്ങളും ഈ ഓഫിസുകള്‍ മുഖേന രജിസ്റ്റര്‍ ചെയ്യാനാകും. ഇന്‍ഷുറന്‍സ് കമ്പനികളില്‍ തുറക്കുന്ന ആറാമത്തെ ഓഫിസാണിത്.

ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരെ സഹായിക്കുന്നതിനും നടപടിക്രമങ്ങള്‍ സുഗമമായും വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഗതാഗത ഓഫിസുകള്‍ തുറക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x