Currency

ഷാര്‍ജയിലും ഇനി സ്മാര്‍ട് പാര്‍ക്കിങ്; നിര്‍മിതബുദ്ധി ഉപയോഗിച്ചു പ്രവര്‍ത്തനം

സ്വന്തം ലേഖകന്‍Friday, November 8, 2019 2:01 pm
parking

ഷാര്‍ജ: ഷാര്‍ജ എമിറേറ്റില്‍ സ്മാര്‍ട് പാര്‍ക്കിങ് സംവിധാനത്തിനു തുടക്കമാകുന്നു. ഒഴിവുള്ള പാര്‍ക്കിങ് സ്ഥലം മുന്‍കൂട്ടി അറിയാനും മൊബൈല്‍ ഫോണ്‍ വഴി ബുക്ക് ചെയ്യാനും കഴിയും. പ്രധാന മേഖലകളില്‍ 3 മാസത്തേക്കു പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കി ഘട്ടങ്ങളായി എല്ലായിടങ്ങളിലും സജ്ജമാക്കും.

നിര്‍മിതബുദ്ധി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ വാഹനങ്ങള്‍ വേഗത്തിലും സുരക്ഷിതമായും പാര്‍ക്ക് ചെയ്യാന്‍ സഹായകമാകുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ താബിത് സാലിം അല്‍ തുറൈഫി പറഞ്ഞു. ഗതാഗത മേഖലയില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.

യാത്രക്കാരോടുള്ള ഡ്രൈവര്‍മാരുടെ പെരുമാറ്റം, നിയമലംഘനങ്ങള്‍, ഗതാഗതക്കുരുക്കിനുള്ള കാരണങ്ങള്‍ തുടങ്ങിയവ കണ്ടെത്താന്‍ പുതിയ നിരീക്ഷണ സംവിധാനവും യാഥാര്‍ഥ്യമാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x