Currency

മലീഹയില്‍ സ്പാര്‍ട്ടന്‍ റേസ് അടുത്തമാസം 15ന് Close

സ്വന്തം ലേഖകന്‍Friday, January 18, 2019 12:36 pm
race

ഷാര്‍ജ: സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി മലീഹയില്‍ അടുത്തമാസം 15ന് സ്പാര്‍ട്ടന്‍ റേസ് സംഘടിപ്പിക്കും. മിഡിലീസ്റ്റ് ആന്‍ഡ് ആഫ്രിക്ക ചാംപ്യന്‍ഷിപ്പാണ് അരങ്ങേറുക. കുട്ടികള്‍ക്കുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലാണു മത്സരം. ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റിയും (ഷുറൂഖ്) മലീഹ ആര്‍ക്കിയോളജി ആന്‍ഡ് ഇക്കോ ടൂറിസം പ്രോജക്ടും ചേര്‍ന്നൊരുക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 2500ല്‍ ഏറെ മത്സരാര്‍ഥികള്‍ പങ്കെടുക്കും. 6 വിഭാഗങ്ങളിലായി 3 മത്സരങ്ങളാണുള്ളത്.

ഒരു വര്‍ഷത്തിനിടെ നടന്ന മത്സരങ്ങളില്‍ യോഗ്യത നേടിയവരാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. 2016ലും മലീഹയില്‍ സ്പാര്‍ട്ടന്‍ റേസ് നടന്നിരുന്നു. ചാംപ്യന്‍ഷിപ് എലീറ്റ്, ചാംപ്യന്‍ഷിപ് ഏജ് ഗ്രൂപ്, ഓപ്പണ്‍ ഹീറ്റ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. 20 കിലോമീറ്ററുള്ള ട്രാക്കും 30 പ്രതിബന്ധങ്ങളുമുള്ള ഓപ്പണ്‍ ഹീറ്റാണ് ഏറ്റവും കടുപ്പമേറിയത്. വിവരങ്ങള്‍ക്ക്: www.spartanarabia.com.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x