Currency

പ്രളയദുരിതം: പുതിയ പാസ്‌പോര്‍ട്ടിനായി ശനിയാഴ്ച പ്രത്യേക ക്യാംപ് Close

സ്വന്തം ലേഖകന്‍Friday, September 7, 2018 4:34 pm
new passport

കൊച്ചി: പ്രളയത്തില്‍ പാസ്‌പോര്‍ട് നഷ്ടമായവര്‍ക്കും കേടുപറ്റിയവര്‍ക്കും പുതിയതു ലഭ്യമാക്കാനായി വിദേശകാര്യ വകുപ്പ് ശനിയാഴ്ച പ്രത്യേക ക്യാംപ് നടത്തും. ആലുവയിലും ചെങ്ങന്നൂരിലുമാണ് പാസ്‌പോര്‍ട് സേവാ കേന്ദ്രങ്ങളില്‍ ക്യാംപ് നടത്തുന്നത്. ഫീസും പെനല്‍റ്റിയും ഈടാക്കുന്നതല്ല. ക്യാംപില്‍ പങ്കെടുക്കാനായി www.passportindia.gov.in എന്ന വെബ്‌സൈറ്റില്‍ പാസ്‌പോര്‍ട് റീഇഷ്യുവിനായി റജിസ്റ്റര്‍ ചെയ്യണം. സൈറ്റില്‍നിന്നു ലഭിക്കുന്ന റജിസ്‌ട്രേഷന്‍ നമ്പറുമായി (എആര്‍എന്‍) വേണം ക്യാംപിലെത്താന്‍. ഓണ്‍ലൈനായി പണമടയ്‌ക്കേണ്ടതില്ല.

പാസ്‌പോര്‍ട് നഷ്ടമായവര്‍ എഫ്‌ഐആര്‍ കോപ്പിയോ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ലോസ്റ്റ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. പാസ്‌പോര്‍ട് കേടുപറ്റിയവര്‍ അതു ക്യാംപില്‍ കൊണ്ടുവരണം. മറ്റു രേഖകള്‍ ആവശ്യമില്ല. എറണാകുളം, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുളളവര്‍ ക്യാംപ് പ്രയോജനപ്പെടുത്തണമെന്നു റീജനല്‍ പാസ്‌പോര്‍ട് ഓഫിസര്‍ അറിയിച്ചു.

ക്യാംപുകള്‍ക്കു പുറമേ എല്ലാ പാസ്‌പോര്‍ട് സേവാകേന്ദ്രങ്ങളിലും അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447731152.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x