Currency

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്; പ്രത്യേക വ്യവസ്ഥകളോ ഇളവോ ഉണ്ടാകില്ല Close

സ്വന്തം ലേഖകന്‍Tuesday, December 12, 2017 9:00 am
driving-license

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പ്രത്യേക വ്യവസ്ഥകളോ ഇളവോ ഉണ്ടാകില്ല. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ രാജ്യത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ രീതിയാണുള്ളത്. വനിതകള്‍ക്കായുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബോധവത്കരണ ക്ലാസില്‍ ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് തെറ്റായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

ടാക്‌സി ഡ്രൈവര്‍മാരായി വനിതകള്‍ക്കും ജോലി ചെയ്യാം. ഇതിനായി പദ്ധതി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ട്രാഫിക് നിയമങ്ങളില്‍ പരിഷ്‌കരണം വന്നേക്കും. ചില ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴ വര്‍ധിപ്പാക്കാനും ട്രാഫിക് വിഭാഗം നീക്കത്തിലാണ്. സുരക്ഷിതമായ ഡ്രൈവിങിന് വനിതാ ജീവനക്കാര്‍ക്ക് മന്ത്രാലയങ്ങള്‍ പരിശീലനം നല്‍കി വരുന്നുണ്ട്.

2018 ജൂണ്‍ 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനാവുക. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളില്‍ വിദേശത്ത് ഡ്രൈവിങ് ലൈസന്‍സുള്ള വനിതാ ജീവനക്കാരുണ്ട്. ട്രാഫിക് ബോധവത്കരണത്തിന് ഇവരുടെ സേവനവും ട്രാഫിക് വിഭാഗം ഉപയോഗപ്പെടുത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x