റിയാദ്: സൗദിയില്‍ വാഹനങ്ങളുടെ വേഗതാ പരിധി കൂട്ടുന്നു. ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സുഊദിന്റെ നിര്‍ദ്ദേശ പ്രകാരം നിരത്തുകളിലെ വേഗത കൂട്ടുന്ന കാര്യം ട്രാഫിക് വിഭാഗമാണ് അറിയിച്ചത്. റോഡുകളുടെ നിലവാരവും ഗതാഗതത്തിരക്കും പരിഗണിച്ചാണ് നിരത്തുകളിലെ വേഗതപരിധി പുനര്‍ നിര്‍ണയിക്കുന്നത്.
70 മുതല്‍ 80 വരെ കി.മീറ്റര്‍ വേഗത പരിധിയുള്ള റോഡുകളില്‍ വേഗത 90 കി.മീറ്ററാക്കി ഉയര്‍ത്തും. എന്നാല്‍ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേകളിലെ വേഗത 120 കി.മീറ്ററായി തുടരും. എന്നാല്‍ 132 കി.മീ വേഗതയിലോടുന്ന വാഹനങ്ങള്‍ ക്യാമറയില്‍ കുടുങ്ങുക. അന്താരാഷ്ട്ര മാനദണ്ഡം കൂടി പരിഗണിച്ചാണ് 120 കി.മീറ്റര്‍ പരിധി വര്‍ധിപ്പിക്കാത്തത്. മികച്ച റോഡുകളുള്ള സൗദിയില്‍ 80 കി.മീ പരിധി വാഹനങ്ങള്‍ പെട്ടെന്ന് കടക്കും. ഈയിനത്തില്‍ വന്‍തുകയാണ് ഖജനാവിലെത്തിയിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.