ഷാര്‍ജ: ഷാര്‍ജയുടെ കിഴക്കന്‍ പ്രദേശത്തുള്ള പ്രധാന പാതയായ മലീഹാഅല്‍ ഫയ റോഡില്‍ വാഹനങ്ങളുടെ വേഗപരിധി വര്‍ധിപ്പിച്ചതായി ഷാര്‍ജ ട്രാഫിക് ആന്‍ഡ് പട്രോളിങ് വിഭാഗം അറിയിച്ചു. ഇവിടെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററാക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് ണിക്കൂറില്‍ 80 കിലോമീറ്ററായിരുന്നു.
അതേസമയം റോഡ് സുരക്ഷ ഉറപ്പാക്കിക്കൊണ്ടും ഗതാഗതനിയമം അനുസരിച്ചും പരമാവധി 119 കിലോമീറ്റര്‍ വരെ പോകാമെന്നും അധികൃതരുടെ അറിയിപ്പിലുണ്ട്. മലീഹാഅല്‍ ഫയ റോഡ് നവീകരണ പ്രവര്‍ത്തനം നടന്നുവരുകയാണ്. ഇത് പൂര്‍ത്തിയായാല്‍ മാത്രമേ ഈ റോഡിലെ റഡാറുകള്‍ പ്രവര്‍ത്തന ക്ഷമമാവുകയുള്ളൂ.
നൂതന സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത റഡാറുകളും ക്യാമറകളും പ്രവര്‍ത്തനസജ്ജമാകുന്നതോടെ റോഡ് നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.