Currency

സൗദിയില്‍ സ്പോണ്‍സര്‍ഷിപ് വ്യവസ്ഥ ലളിതമാക്കും Close

സ്വന്തം ലേഖകന്‍Thursday, February 21, 2019 6:20 pm
saudi0

റിയാദ്: സൗദിയില്‍ സ്പോണ്‍സര്‍ഷിപ് വ്യവസ്ഥ ലളിതമാക്കുമെന്ന് തൊഴില്‍ മന്ത്രി അഹ്മദ് അല്‍ റാജഹി. പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി തൊഴില്‍ നിയമം പരിഷ്‌കരിച്ച് ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്റെ ഭാഗമായാണ് വിദേശ ജോലിക്കാരുമായി ബന്ധപ്പെട്ട ഏതാനം നടപടികള്‍ ലഘൂകരിക്കുന്നത്. സ്പോണ്‍സര്‍ഷിപ് വ്യവസ്ഥക്ക് പുറമെ റീ എന്‍ട്രി വിസ, എക്‌സിറ്റ് വിസ എന്നിവയുടെ നടപടികളും ലളിതമാക്കുമെന്ന് മന്ത്രി പറഞ്ഞു. വിദേശ ജോലിക്കാര്‍ ഉള്‍പ്പെടെയുള്ള മാനവവിഭവശേഷി തൊഴില്‍ വിപണിക്ക് ആവശ്യമായ തരത്തില്‍ ലളിതമായി ലഭിക്കുന്നതിനാണ് സ്പോണ്‍സര്‍ഷിപ്പ് നടപടികള്‍ ലഘൂകരിക്കുന്നത്.

തൊഴിലാളിയും തൊഴിലുടമയും തമ്മുലുള്ള ബന്ധം ഊഷ്മളമാക്കുക, കരാറിലെ വ്യവസ്ഥകള്‍ സുതാര്യമാക്കുക എന്നതും ഓണ്‍ലൈന്‍ കരാറിന്റെ ലക്ഷ്യമാണ്. തൊഴില്‍ കരാറിന്റെ പരിഷ്‌കരിച്ച പതിപ്പ് എട്ട് മാസത്തിനകം പ്രാബല്യത്തില്‍ വരുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x