Currency

എസ്.ബി.ഐ മസ്‌കത്ത് ശാഖയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു Close

സ്വന്തം ലേഖകന്‍Friday, August 31, 2018 12:47 pm
State Bank of India

മസ്‌കത്ത്: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒമാനിലെ തങ്ങളുടെ ഏക ശാഖയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. മസ്‌കത്ത് ശാഖയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള അനുമതിക്കായി ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന് കത്തെഴുതിയതായും കേന്ദ്രബാങ്കിന്റെ അനുമതി ലഭിക്കുന്നതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മസ്‌കത്ത് ശാഖയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്രബാങ്ക് അനുമതി ലഭിക്കുന്ന മുറക്ക് സ്വദേശി ജീവനക്കാരെ പിരിച്ചുവിടല്‍, ബാധ്യതകള്‍ തീര്‍ക്കല്‍, ആസ്തി കൈമാറ്റം തുടങ്ങിയ ജോലികള്‍ക്ക് തുടക്കമാകും. 36 രാജ്യങ്ങളിലായി 190 വിദേശ ശാഖകളാണ് എസ്.ബി.ഐക്ക് ഉള്ളത്. ഒമാനിലേത് അടക്കം ഒമ്പതു ശാഖകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2004ലാണ് എസ്.ബി.ഐ ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചത്. തുടക്കം മുതല്‍ ശാഖ നഷ്ടമുണ്ടാക്കിയിട്ടില്ലെങ്കിലും പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കിയിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x