Currency

കള്ള ടാക്‌സികള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ഷാര്‍ജ

സ്വന്തം ലേഖകന്‍Friday, December 28, 2018 12:37 pm
taxi
XGCUAdvt-750x80

ഷാര്‍ജ: ഷാര്‍ജ എമിറേറ്റില്‍ കള്ള ടാക്‌സിക്കാരെ പിടികൂടാന്‍ നടപടികള്‍ ശക്തമാക്കി. റോഡുകളിലും പ്രധാന കേന്ദ്രങ്ങളിലും നിരീക്ഷണം നടത്തും. ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഈ വര്‍ഷം നടത്തിയ പരിശോധനയില്‍ 3,203 കള്ള ടാക്‌സിക്കാരെ പിടികൂടിയതായി അതോറിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ സഖര്‍ ഇബ്രാഹിം അല്‍ മുഈനി പറഞ്ഞു. നിയമലംഘകരെ കണ്ടെത്താന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. 21 ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ ചുമതല നല്‍കി.

കള്ള ടാക്‌സിയിലേക്ക് യാത്രക്കാരെ കിട്ടാന്‍ സമൂഹമാധ്യമങ്ങളില്‍ ടെലിഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നവരും കുടുങ്ങും. ഇവരെയും ഇവരുടെ വാഹനവും നിരീക്ഷിച്ചായിരിക്കും നിയമ നടപടികള്‍. ലേബര്‍ ക്യാംപുകള്‍, ഷോപ്പിങ് മാളുകള്‍, വ്യവസായ മേഖലകള്‍, സജ, ദൈദ് എന്നിവിടങ്ങളില്‍ കള്ള ടാക്‌സിക്കാര്‍ കൂടുതലാണ്. അവധി ദിനങ്ങളിലും ആഘോഷാവസരങ്ങളിലുമാണ് മുതലെടുപ്പ് നടത്തുക. അപരിചിതരുമായി യാത്ര ചെയ്യുന്നത് ജീവനു തന്നെ അപകടമാണെന്നും മുന്നറിയിപ്പ് നല്‍കി.

അധികൃതരുടെ അനുമതി കൂടാതെ യാത്രക്കാരെ വാഹനങ്ങളില്‍ കയറ്റുന്നവര്‍ക്ക് ആദ്യ തവണ 5000 ദിര്‍ഹമാണ് പിഴ. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ഇതു 10,000 ആകും. നിയമം ലംഘിച്ച ഡ്രൈവറുടെയും വാഹനത്തിന്റെയും വിശദാംശങ്ങള്‍ യുഎഇ ഫെഡറല്‍ ട്രാഫിക് സംവിധാനത്തില്‍ പ്രസിദ്ധപ്പെടുത്തും. ട്രാഫിക് പിഴ അടയ്ക്കുന്നതു ഉറപ്പാക്കാന്‍ കൂടിയാണിത്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x