Currency

ബഹ്‌റൈനില്‍ ഗതാഗത സുരക്ഷ ഉറപ്പാക്കാനുമുള്ള ബോധവത്കരണം ശക്തമാക്കി

സ്വന്തം ലേഖകന്‍Thursday, July 4, 2019 12:22 pm
road-bah
Garshom-Norway-IC

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ ഗതാഗത സുരക്ഷ ഉറപ്പാക്കാനുമുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ഗതാഗത മന്ത്രാലയം ശക്തമാക്കി. ഗതാഗത നിയമങ്ങള്‍ അനുസരിക്കാനും ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് അപകട സാഹചര്യങ്ങള്‍ പരമാവധി കുറക്കാനുമുദ്ദേശിച്ചാണ് ബോധവല്‍ക്കരണ പരിപാടികള്‍ ശക്തിപ്പെടുത്തിയത്. റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാന്‍ സ്വദേശികള്‍ എന്നോ വിദേശികള്‍ എന്നോ വ്യത്യാസമില്ലാതെ എല്ലാവരും ബാധ്യസ്ഥരാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ ആദില്‍ അദ്ദൂസരി വ്യക്തമാക്കി.

റോഡ് നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഇളവ് ഉണ്ടാവുകയില്ല. കുട്ടികളെ വാഹനങ്ങളുടെ മുന്‍ ഭാഗത്തിരുത്തല്‍, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, കാഴ്ചയെ മറക്കും വിധമുള്ള ഗ്‌ളാസ് സ്റ്റിക്കര്‍ പതിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ആദില്‍ അദ്ദൂസരി പറഞ്ഞു.

ബഹ്‌റൈനിലെ റോഡ് നിയമങ്ങള്‍ ശാസ്ത്രീയവും വ്യവസ്ഥാപിതവുമാണെന്നും നിയമങ്ങള്‍ പാലിക്കുവാന്‍ എല്ലാവരും ശ്രമിച്ചാല്‍ ഒരു പരിധി വരെ വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x