Currency

ഖത്തറില്‍ ഒരാഴ്ച്ച ശക്തമായ കാറ്റിന് സാധ്യത Close

സ്വന്തം ലേഖകന്‍Monday, June 17, 2019 8:55 pm
wind

ദോഹ: ഖത്തറില്‍ ഇനി മുതലുള്ള ദിവസങ്ങളില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യത. ‘അല്‍ ബവാരിഹ്’ എന്ന പേരിലറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് ഖത്തറിലുടനീളം ശക്തമായി വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ ഒരാഴ്ച്ച മുഴുവന്‍ കാറ്റ് വീശിയേക്കാം. ഇതേതുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒരാഴ്ച്ച മുഴുവന്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.

പകല്‍ സമയങ്ങളില്‍ മണിക്കൂറില്‍ ഇരുപത് മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗത കാറ്റിനുണ്ടാകും. കടുത്ത ചൂടായതിനാല്‍ കടുത്ത പൊടിക്കാറ്റുമുണ്ടാകും. പകല്‍ സമയം പുറം ജോലികളിലേര്‍പ്പെടുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ദൂരക്കാഴ്ച്ച കുറയാന് സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

തിരമാലകള്‍ 12 അടിയോളം ഉയരാന് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണം. സോഷ്യല്‍ മീഡിയവഴി അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x