Currency

ലോകത്ത് അവധിക്കാലം ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുമ്പില്‍

സ്വന്തം ലേഖകന്‍Sunday, November 25, 2018 12:52 pm
survey
XGCUAdvt-750x80

ലോകത്ത് അവധിക്കാലം ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയിലെന്ന് പുതിയ സര്‍വേ. അമേരിക്കന്‍ ട്രാവല്‍ ഏജന്‍സി എക്‌സ്പീഡിയയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം ഇന്ത്യക്കാരും പറയുന്നത് കഴിഞ്ഞ വര്‍ഷത്തിന്റെ 60 ശതമാനവും യാത്രകള്‍ നിര്‍ത്തിയിരിക്കുകയാണെന്നാണ്. 41 ശതമാനം ഇന്ത്യക്കാരും യാത്രകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരാണെങ്കിലും ജോലിഭാരം കാരണം കഴിഞ്ഞ ആറുമാസവും അവധികള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നാണ്. വെറും 3 ശതമാനം ആളുകള്‍ മാത്രമെ എല്ലാ മാസവും അവധിയെടുക്കാറൂള്ളൂ. വര്‍ഷത്തില്‍ ആറുമാസവും മൂന്നിലൊന്ന് പേര്‍ അവധിയില്ലെന്നാണ് പറയുന്നത്.

ഒരു നീണ്ട അവധികാലം കിട്ടിയാല്‍ തന്നെ ഇന്ത്യയിലെ 24 ശതമാനം ആളുകള്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയല്ല. പ്രാഫഷണലില്‍ വിജയിച്ച പലരും (18%) അവധിക്കാലം ആഗ്രഹിക്കാത്തവരും വേണ്ടെന്ന് വയ്ക്കുന്നവരുമാണ്. 25 ശതമാനം തൊഴിലാളികള്‍ കരുതുന്നത് ജോലിയിലുള്ള പ്രധാനതീരുമാനങ്ങളെ അവധി ബാധിക്കുമെന്നാണ്.

ഇന്ത്യക്ക് പിന്നാലെ സൗത്ത് കൊറിയയും, ഹോങ്ങ് കോങ്ങും അവധിക്കാലം ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയിലുണ്ട്. സൗത്ത് കൊറിയ 72 ശതമാനവും ഹോങ്ങ്‌കോങ് 69 ശതമാനവും അവധിയില്ലെന്ന് പറയുന്നു. 19 രാജ്യങ്ങളിലെ പതിനെട്ട് വയസ്സിന് മുകളിലുള്ള 11,000ലധികം തൊഴിലാളികളാണ് സര്‍വേയില്‍ പങ്കെടുത്തത്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x