Currency

കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യു.എ.ഇയിലേക്ക്

സ്വന്തം ലേഖകന്‍Sunday, December 2, 2018 11:24 am
sushama0
XGCUAdvt-750x80

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യു.എ.ഇയിലേക്ക്. തിങ്കളാഴ്ച യു.എ.ഇയിലെത്തുന്ന മന്ത്രി സുഷമ സ്വരാജ് പ്രമുഖരുമായി ചര്‍ച്ച നടത്തും. വിവിധ ഇന്ത്യന്‍ കൂട്ടായ്മകളുടെ പ്രതിനിധികളെയും മന്ത്രി കാണുന്നുണ്ട്.

സാമ്പത്തിക സാങ്കേതിക രംഗങ്ങളില്‍ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഇന്ത്യ-യു.എ.ഇ. ജോയിന്റ് കമ്മിഷന്‍ മീറ്റിങ്ങിനാണ് മന്ത്രിയും പ്രതിനിധി സംഘവും യു.എ.ഇയിലെത്തുന്നത്. യു.എ.ഇ. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി മന്ത്രി ചര്‍ച്ച നടത്തും.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും മന്ത്രി ചര്‍ച്ച നടത്തും. അബൂദബിയില്‍ ഗാന്ധി സായിദ് ഡിജിറ്റല്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. അബുദാബിയിലെ ഇന്ത്യന്‍ സംഘടനാ പ്രതിനിധികളുമായും മന്ത്രി സംവദിക്കും.

എല്ലാ തുറകളിലും ഉഭയകക്ഷി ബന്ധം ഏറ്റവും മികച്ചു നില്‍ക്കുന്ന സന്ദര്‍ഭമാണിത്. അതുകൊണ്ടുതന്നെ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം കൂടുതല്‍ പങ്കാളിത്തങ്ങള്‍ക്കും സഹകരണത്തിനും പാതയൊരുക്കും. യു.എ.ഇ വിദേശകാര്യ മന്ത്രി അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വിവിധ തലങ്ങളിലായി സുപ്രധാന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x