Currency

ഹൃദയാഘാതം; ബഹ്‌റൈനില്‍ മലയാളി മരിച്ചു

സ്വന്തം ലേഖകന്‍Friday, July 12, 2019 4:31 pm
bah
Garshom-Norway-IC

മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. ചെങ്ങന്നൂര്‍ പുത്തന്‍കാവ് മേടയില്‍ കോശി(56) ആണ് ഇന്ന് രാവിലെ നിര്യാതനായത്. പുലര്‍ച്ചെ മനാമ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചിന് സമീപത്തെ താമസ സ്ഥലത്തു വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ ഹൃദയാഘാതമാണെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടു പോകവേയായിരുന്നു മരണം.

ബഹ്‌റൈനില്‍ അല്‍ മൊയ്ദ് കമ്പനിയില്‍ പ്രോജക്ട് മാനേജര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: അനു കോശി, മകള്‍: സ്‌നേഹ (ഇരുവരും ബഹ്റൈനില്‍ ഉണ്ട്) മകന്‍: സഞ്ജു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x