Currency

യുഎഇയില്‍ മൂന്ന് ദിവസത്തെ തൊഴില്‍ മേളയ്ക്ക് തുടക്കം Close

സ്വന്തം ലേഖകന്‍Thursday, February 7, 2019 12:17 pm
job-fair

ഷാര്‍ജ: ഷാര്‍ജ എക്‌സ്‌പോം സെന്ററില്‍ നടക്കുന്ന ദേശീയ കരിയര്‍ എക്‌സിബിഷന് തുടക്കം. ഫെബ്രുവരി 6 ന് ആരംഭിച്ച തൊഴില്‍ മേള വെള്ളിയാഴ്ച്ച അവസാനിക്കും. എമിറേറ്റിലെ തൊഴിലന്വേഷകര്‍ മേളയില്‍ പങ്കെടുക്കണമെന്ന് ഷാര്‍ജയിലെ മനുഷ്യ വിഭവ വകുപ്പ് അറിയിച്ചു.

തൊഴിലന്വേഷകര്‍ക്ക് റിക്രൂട്ടര്‍മാരെ കാണാന്‍ ഇത് ഒരു തികഞ്ഞ അവസരമായിരിക്കും. ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും പുതിയ ജോലി കണ്ടെത്തുന്നതിന് ഇത് ഒരു വലിയ അവസരമായിരിക്കും.

10 സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഒഴിവുകളിലേക്ക് സന്ദര്‍ശകരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കും. എല്ലാ അപേക്ഷകളും ഓട്ടോ റിക്രൂട്ടിംഗ് സേവനത്തില്‍ ചേര്‍ക്കുകയും ഉചിതമായ വകുപ്പിന്റെ ഡാറ്റാബേസില്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും.

മാത്രമല്ല, പുതിയ ബിരുദധാരികള്‍ക്ക് മേളയില്‍ സൗജന്യ വര്‍ക്ക് ഷോപ്പുകളും പരിശീലന കോഴ്‌സുകളും പങ്കെടുക്കാന്‍ അവസരം ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x